Map Graph

ഒറിൻഡ, കാലിഫോർണിയ

ഒറിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോണ്ട്ര കോസ്റ്റ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 17,643 ആയിരുന്നു. 2012 ലെ ഒരു കണക്കെടുപ്പിൽ ഇത് 18,342 ആയി വർദ്ധിച്ചിരുന്നു. 2012 ൽ ഫോർബ്സ് മാസിക ഈ നഗരത്തെ അമേരിക്കയിൽ ഏറ്റവും സൗഹൃദമുള്ള രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തിരുന്നു. ബെർക്ക്ലി നഗരത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഓക്ക്ലാൻഡ്, സാൻ ഫ്രാൻസിസ്കോ, വാൽനട്ട് ക്രീക്ക് എന്നിവിടങ്ങളിലേക്ക് ദിനേന സഞ്ചരിക്കുന്ന നിരവധി ധനാഢ്യരായ നഗരപ്രാന്തവാസികളുടെ ഇഷ്ടവാസകേന്ദ്രമാണ്. ഇവിടെയുണ്ട്. ഇതിന്റെ സ്ഥാനം കൂടുതൽ മെച്ചമായ നാടൻ ഭൂപ്രകൃതി നൽകുന്നുണ്ട്. ഒറിൻഡയുടെ പല ഉദ്യാനങ്ങളും നടത്താരകളും ഉൾക്കടൽ മേഖലയിൽനിന്നുള്ള ഹൈക്കർമാരുടേയും പ്രകൃതിസ്നേഹികളുടേയും ലക്ഷ്യസ്ഥാനമാണ്.

Read article
പ്രമാണം:Orinda-california-alice-lane.jpgപ്രമാണം:Contra_Costa_County_California_Incorporated_and_Unincorporated_areas_Orinda_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png